ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകർത്ത് പിഎസ്ജി ക്വാർട്ടറിൽ, മയാമി പുറത്ത്

ഫിലാഡെൽഫിയ: ക്ലബ് ലോകകപ്പിലെ ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും അവിശ്വസനീയ കുതിപ്പിന് വിരാമം. യുവേഫ ചാമ്പ്യൻസ് ലീ​ഗ് ജേതാക്കളായ പിഎസ്ജിക്ക് മുന്നിൽ മേജർ സോക്കർ ലീ​ഗ് ക്ലബ് ഇന്റർ മയാമിക്ക് തോൽവി. ഏകപക്ഷീയമായ നാലു​ഗോളുകൾക്കാണ് പിഎസ്ജിയുടെ ജയം. അതോടെ ക്ലബ് ലോകകപ്പിൽ ഫ്രഞ്ച് വമ്പന്മാർ ക്വാർട്ടറിലേക്ക് മുന്നേറി. മെസ്സിയും സംഘവും പുറത്തായി. മത്സരം ആരംഭിച്ച് ആറാം മിനിറ്റില്‍ […]

ക്ലബ് ലോകകപ്പ്; മെസ്സിപ്പടയെ തകർത്ത് പിഎസ്ജി ക്വാർട്ടറിൽ, മയാമി പുറത്ത് Read More »

കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? വിവരങ്ങളറിയാം, മൊബൈലിലെ ഈ ആപ്പ് മതി

നിങ്ങൾക്ക് പോകേണ്ട കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? അല്ലെങ്കിൽ ഏതെങ്കിലും ഒരു സ്റ്റോപ്പിൽ ബസ് എപ്പോൾ വരുമെന്ന് അറിയണോ? അതിനൊരു വഴിയുണ്ട്. ആദ്യം ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ “Chalo – Live Bus Tracking App” എന്ന് തിരഞ്ഞ് ചലോ ആപ്പ് ഇൻസ്റ്റാൾ ചെയ്യണം. ശേഷം ഭാഷ തിരഞ്ഞെടുത്ത്,

കെഎസ്ആർടിസി ബസ് എവിടെയെത്തി എന്നറിയണോ? വിവരങ്ങളറിയാം, മൊബൈലിലെ ഈ ആപ്പ് മതി Read More »

ശ്രദ്ധിച്ചില്ലെങ്കിൽ ഫോണിലെ ഫെയ്സ്ബുക്ക് ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും

പലപ്പോഴും സ്വകാര്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ കേന്ദ്രബിന്ദുവാണ് മെറ്റ. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പൊതുമധ്യത്തില്‍ നമ്മള്‍ പങ്കുവെക്കുന്ന ഫോട്ടോകള്‍ എഐ മോഡലുകളെ പരിശീലിപ്പിക്കാന്‍ മെറ്റ എടുക്കുന്നുണ്ടെന്നതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ മെറ്റയുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലൊന്നും നിങ്ങള്‍ പങ്കുവെക്കാത്ത, നിങ്ങളുടെ ഫോണിലെ ഫോട്ടോകളും നിര്‍മിതബുദ്ധിയെ പരിശീലിപ്പിക്കാനായി എടുക്കാന്‍ മെറ്റ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തല്‍. ഫെയ്സ്ബുക്കിൽ സ്റ്റോറി പങ്കുവെക്കാന്‍

ശ്രദ്ധിച്ചില്ലെങ്കിൽ ഫോണിലെ ഫെയ്സ്ബുക്ക് ചിത്രങ്ങളെല്ലാം മെറ്റ എഐ കൊണ്ടുപോവും Read More »

എതിരാളിയെക്കാള്‍ കുറഞ്ഞ വില; അങ്കത്തിനുറച്ച് ടാറ്റ ഹാരിയര്‍ ഇവി

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് അവരുടെ ഫ്‌ളാഗ്ഷിപ്പ് ഇലക്ട്രിക് മോഡല്‍ ഹാരിയര്‍ ഇവിയുടെ ഉയര്‍ന്ന വേരിയന്റിന്റെ വില പ്രഖ്യാപിച്ചു. ക്വാഡ് വീല്‍ ഡ്രൈവ് (QWD) എന്ന് പേരിട്ടിരിക്കുന്ന ഈ വകഭേദത്തിന് 28.99 ലക്ഷം രൂപയാണ് പ്രാരംഭ വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ഹാരിയര്‍ ഇവി റിയര്‍ വീല്‍ ഡ്രൈവ് മോഡലിന്റെ വില പ്രഖ്യാപിച്ചതിന്

എതിരാളിയെക്കാള്‍ കുറഞ്ഞ വില; അങ്കത്തിനുറച്ച് ടാറ്റ ഹാരിയര്‍ ഇവി Read More »

മദ്യനയത്തിൽ വമ്പൻ ഇളവ്, ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം

തിരുവനന്തപുരം | ഡ്രൈ ഡേകളിൽ മദ്യം വിളമ്പാൻ ഏകദിന പെർമിറ്റ് അനുവദിച്ച് സംസ്ഥാനസർക്കാരിന്റെ പുതിയ മദ്യനയം. ബിസിനസ് സമ്മേളനങ്ങൾ, അന്താരാഷ്ട്ര കോൺഫറൻസുകൾ, കൂടിച്ചേരലുകൾ എന്നിവയുടെ ഭാഗമായി ഒന്നാംതീയതിയും മദ്യം വിളമ്പാം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റിസോർട്ടുകൾ എന്നിവയ്ക്കാണ് അനുമതി. അരലക്ഷംരൂപ നൽകി പ്രത്യേക ഏകദിന പെർമിറ്റ് എടുക്കണം. ഏഴുദിവസംമുമ്പ് അപേക്ഷിക്കണം. ഒന്നാംതീയതി ഡ്രൈ

മദ്യനയത്തിൽ വമ്പൻ ഇളവ്, ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം Read More »

പൂഴിത്തോട്ടിൽ വീണ്ടും പുലിയിറങ്ങി, ആടിനെ കൊന്നു

ചക്കിട്ടപാറ പഞ്ചായത്തിലെ പൂഴിത്തോട് മാവട്ടത്ത് വീണ്ടും പുലിയിറങ്ങി ആടിനെ കൊന്നു. മാവട്ടം പൊറ്റക്കാട് ഭാരതിയുടെ വീട്ടിലെ ആടിനെയാണ് പുലി കൊന്നത്. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. കൂടിനുസമീപം കെട്ടിയ ആടിന്റെ ഉടൽഭാഗം മുഴുവൻ പുലി ഭക്ഷിച്ചനിലയിലാണ്. പെരുവണ്ണാമൂഴി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. പുലിയുടെ കാൽപ്പാടുകൾ ദൃശ്യമാണെന്ന് വനപാലകർ പറഞ്ഞു. പുലിയെ പിടികൂടാൻ പ്രദേശത്ത് കൂട് സ്ഥാപിച്ചിട്ടുണ്ട്.

പൂഴിത്തോട്ടിൽ വീണ്ടും പുലിയിറങ്ങി, ആടിനെ കൊന്നു Read More »

മാസ് എന്ന വാക്കിന് പുതിയ നിർവചനം, ഞെട്ടിച്ച് മമ്മൂട്ടി; വൻ തിയേറ്റർ കാഴ്ചയൊരുക്കി ‘ബസൂക്ക’

മമ്മൂട്ടിയും നവാഗത സംവിധായകരും, അതൊരു വ്യത്യസ്തമായ കോംബോയാണ്. സമീപകാലത്തിറങ്ങിയ മിക്ക മമ്മൂട്ടി ചിത്രങ്ങളും അതിനുദാഹരണമാണ്. അതിനെ അടിവരയിടുന്ന പുതിയ ചിത്രമാണ് ബസൂക്ക. നവാഗതനായ ഡീനോ ഡെന്നീസ് തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളികൾ ഇതുവരെ കണ്ടുപരിചയിച്ചിട്ടില്ലാത്ത ഗെയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ്. മാസ് എന്ന വാക്കിനും അനുഭവത്തിനും പുതിയ തലം തീർത്തിരിക്കുകയാണ് മമ്മൂട്ടിയും ഡീനോയും ചേർന്ന്. വെല്ലുവിളികൾ

മാസ് എന്ന വാക്കിന് പുതിയ നിർവചനം, ഞെട്ടിച്ച് മമ്മൂട്ടി; വൻ തിയേറ്റർ കാഴ്ചയൊരുക്കി ‘ബസൂക്ക’ Read More »

ബ്ലാസ്റ്റേഴ്സ് കൊച്ചിവിട്ട് കോഴിക്കോട്ടേക്ക്?

ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫുട്‌ബോള്‍ ക്ലബ്ബാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. 11-ാം സീസണിലേക്ക് കടന്ന ഐഎസ്എല്ലില്‍, പക്ഷേ, ആരാധകരുടെ ഈ മഞ്ഞപ്പടയ്ക്ക് ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ല. 2014, 2016, 2021-22 സീസണുകളില്‍ റണ്ണറപ്പുകളായത് മാത്രമാണ് കൊമ്പന്‍മാര്‍ക്ക് പെരുമയോടെ പറയാനാകുന്നത്. എന്നാല്‍ കിരീടമില്ലെന്നത് മാത്രമല്ല ആരാധകര്‍ക്ക് അഭിമാനിക്കാവുന്ന പ്രകടനം പോലും കാഴ്ചവെയ്ക്കാന്‍ സാധിക്കാതെയാണ് സമീപകാലത്തെ ബ്ലാസ്റ്റേഴ്‌സിന്റെ പോക്ക്. ക്ലബ്ബിന്റെ പ്രകടനത്തില്‍ ആരാധകര്‍ ‘ഹാപ്പി’ അല്ലാതായിട്ട് കാലംകുറച്ചായി. തുടര്‍ച്ചയായ മൂന്ന് സീസണുകളില്‍ പ്ലേ ഓഫ് കളിച്ച ടീമിന് ഇത്തവണ അതിനും സാധിച്ചില്ല. ഇത്തവണത്തെ സീസണില്‍ കാര്യങ്ങള്‍ കുറേക്കൂടി മോശമായിരുന്നു. ക്ലബ്ബിന്റെ ആരാധകര്‍ക്കിടയില്‍ വലിയൊരു വിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന ഇവാന്‍ വുകോമനോവിച്ചിനു പകരം ഇത്തവണയെത്തിയ മികേല്‍ സ്റ്റാറേയ്ക്ക് ഒരു സീസണ്‍ പൂര്‍ണമായി തുടരാൻ പോലും സാധിച്ചില്ല. ആദ്യ 12 കളികളില്‍ ഏഴും തോറ്റ് ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിലേക്ക് ക്ലബ്ബ് പോകുമെന്ന ഘട്ടത്തിലാണ് മാനേജ്‌മെന്റ് സ്റ്റാറേയെ പുറത്താക്കുന്നതും പകരം ടി.ജി പുരുഷോത്തമനെ ചുമതലയേല്‍പ്പിക്കുന്നതും. സ്റ്റാറേ പോയ ശേഷമുള്ള 12 കളികളില്‍

ബ്ലാസ്റ്റേഴ്സ് കൊച്ചിവിട്ട് കോഴിക്കോട്ടേക്ക്? Read More »

പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ; ചില്ലറവില കൂടിയേക്കില്ല

ന്യൂഡൽഹി|  രാജ്യത്ത‌ു പെട്രോളിനും ഡീസലിനും 2 രൂപ വീതം എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ. നാളെ (ഏപ്രിൽ 8) മുതലാണ് ഇതു പ്രാബല്യത്തിലാവുക. എക്സൈസ് ഡ്യൂട്ടി കൂട്ടിയെങ്കിലും ഇന്ധന വിലയിൽ മാറ്റമുണ്ടാകില്ലെന്നു പൊതുമേഖലാ എണ്ണക്കമ്പനികൾ അറിയിച്ചതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പകരച്ചുങ്കം നടപടിക്കു പിന്നാലെ ആഗോള എണ്ണവിലയിൽ

പെട്രോളിനും ഡീസലിനും എക്സൈസ് ഡ്യൂട്ടി കൂട്ടി കേന്ദ്ര സർക്കാർ; ചില്ലറവില കൂടിയേക്കില്ല Read More »

ബ്ലാക്ക് സ്‌പോട്ടുകളില്‍ ഇനി 24 മണിക്കൂറും എം.വി.ഡി ചെക്കിങ്; ജോലിക്കിടയില്‍ മുങ്ങുന്നത് തടയാന്‍ ആപ്പും

തിരുവനന്തപുരം| അപകടങ്ങള്‍ കുറയ്ക്കാന്‍ ബ്ലാക്ക് സ്‌പോട്ടുകളില്‍ വാഹനപരിശോധന നിര്‍ബന്ധമാക്കുന്നു. ദേശീയ-സംസ്ഥാന പാതകളിലെ സ്ഥിരം അപകടമേഖലകളിലെല്ലാം 24 മണിക്കൂര്‍ നിരീക്ഷണത്തിന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുണ്ടാകും. ഉദ്യോഗസ്ഥര്‍ ഡ്യൂട്ടിക്കുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഫേസ് ആപ്പ് വഴി ഡിജിറ്റല്‍ ഹാജര്‍ നിര്‍ബന്ധമാക്കും. ബ്ലാക്ക് സ്‌പോട്ടുകളില്‍നിന്ന് ഉദ്യോഗസ്ഥര്‍ മൊബൈല്‍ ആപ് വഴി ഹാജര്‍ രേഖപ്പെടുത്തണം. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ രൂപവത്കരിച്ച സേഫ് കേരള സ്‌ക്വാഡ് ഉദ്ദേശ്യലക്ഷ്യത്തില്‍നിന്ന്

ബ്ലാക്ക് സ്‌പോട്ടുകളില്‍ ഇനി 24 മണിക്കൂറും എം.വി.ഡി ചെക്കിങ്; ജോലിക്കിടയില്‍ മുങ്ങുന്നത് തടയാന്‍ ആപ്പും Read More »